നാല് കോളജുകള്‍ക്കുള്ള പ്രവേശനാനുമതി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Posted on: September 5, 2018 5:30 pm | Last updated: September 5, 2018 at 9:59 pm
SHARE

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്, വയനാട് ഡി.എം മെഡിക്കല്‍ കോളേജ്്, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്.ആര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പ്രവേശനത്തിനാണ് സ്‌റ്റേ. ഇതോടെ 550 സീറ്റുകളിലേക്കുള്ള പ്രവേശനമാണ് പ്രതിസന്ധിയിലായത്.