Connect with us

National

അലിഗഢ് സര്‍വകലാശാലയുടെ പേരില്‍ നിന്ന് 'മുസ്‌ലിം' എടുത്ത് കളയാനാകില്ല: സര്‍വകലാശാല

Published

|

Last Updated

ന്യൂഡല്‍ഹി: അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നും മുസ് ലിം എന്ന പദം ഒഴിവാക്കാനുള്ള യുജിസി നിര്‍ദേശത്തെ എതിര്‍ത്ത് സര്‍വകലാശാല. അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുട പ്രോസ്‌പെക്ടില്‍ നിന്നും മുസ്‌ലിം എന്ന പദം ഒഴിവാക്കണമെന്ന യുജിസി നിര്‍ദേശത്തിനെതിരെ അലീഗഢ സര്‍വകലാശാല കഴിഞ്ഞ ദിവസം ഔദ്യോഗികമായി യുജി സിയെ വിയോജിപ്പ് അറിയിച്ചു.

സര്‍വകലാശാല പേരില്‍ നിന്നും മുസ് ലിം എന്ന പദം ഒഴിവാക്കുന്നത് സ്ഥാപനത്തിന്റെ ചരിത്രത്തേയും വിശിഷ്ടമായ സ്വാഭവത്തേയും അവഗണിക്കുന്നതാണെന്ന് സര്‍വകലാശാല കേന്ദ്രത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

സര്‍വകലാശലയുടെ പേരില്‍ നിന്ന് മുസ്‌ലിം എന്ന പദം ഒഴിവാക്കിയാല്‍ കൂടുതല്‍ മതേതര മുഖം സര്‍വകലാശാലക്ക് ലഭിക്കുമെന്ന് യുജിസി നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കയിരുന്നു.

---- facebook comment plugin here -----

Latest