ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള ദേശീയ മ്യൂസിയത്തില്‍ തീപ്പിടുത്തം

Posted on: September 3, 2018 1:51 pm | Last updated: September 3, 2018 at 10:24 pm

ബ്രസീലിയ: ബ്രസീലില്‍ 200 വര്‍ഷം പഴക്കമുള്ള ദേശീയ മ്യൂസിയത്തില്‍ തീപ്പിടുത്തം. റിയോ ഡി ജനിറോയിലെ ഏറെ പഴക്കമുള്ള ശാസ്ത്ര മ്യൂസിയമാണ് കത്തി നശിച്ചത്. തീപ്പിടുത്തത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഫോസിലുകള്‍ , കലാസ്യഷ്ടികള്‍ , രേഖകള്‍ എന്നിവ കത്തി നശിച്ചവയില്‍ ഉള്‍പ്പെടും.

ആളപയാമില്ല. ഒരു കാലത്ത് പോര്‍ച്ചുഗീസ് രാജകുടുംബത്തിന്റെ കൊട്ടാരമായിരുന്ന മ്യൂസിയം ഈ വര്‍ഷമാണ് 200 വാര്‍ഷികം ആഘോഷിച്ചത്. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഗ്നിശമന വിഭാഗം തീയണക്കാന്‍ ശ്രമം തുടരുകയാണ്.