Connect with us

National

ഉപതിരഞ്ഞെടുപ്പില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാഗ്മക്ക് ജയം

Published

|

Last Updated

ഷില്ലോങ്: ദക്ഷിണ തുര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാഗ്മ വിജയിച്ചു. 13000 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഇതോടെ സാഗ്മ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍പിപി ജയിക്കുമെന്ന് നേരത്തെ സാഗ്മ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

എന്‍പിപി പ്രസിഡന്റ്കൂടിയായ സാഗ്മക്ക് 8,400 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചിലാണ് സാഗ്മയുടെ നേത്യത്വത്തിലുള്ള മേഘാലയ ഡമോക്രാറ്റിക് സഖ്യം അധികാരത്തിലേറുന്നത്. സാഗ്മക്ക് വേണ്ടി സഹോദരിയായ അഗത സാഗ്മ ദക്ഷിണ തുരയില്‍നിന്നുള്ള എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Latest