യുഎഇ സഹായം തുടരുന്നു; 175 ടണ്‍ അവശ്യവസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്തെത്തി

Posted on: August 23, 2018 7:24 pm | Last updated: August 24, 2018 at 9:28 am
SHARE

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ആശ്വാസമേകാന്‍ കേരളത്തെ ചേര്‍ത്തുപിടിച്ച യുഎഇ സഹായങ്ങള്‍ തുടരുന്നു. ദുബൈ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് 175 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി തിരുവനന്തപുരത്തെത്തി. യുഎഇയിലെ മലയാളി സമൂഹം ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.

കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന്റെ വീഡിയോയും എമിറേറ്റ്‌സ് പുറത്തുവിട്ടിട്ടുണ്ട്. നൂറ് വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിതെന്ന് വീഡിയോയില്‍ പറയുന്നു. യുഎഇ നേതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്നാണ് എമിറേറ്റ്‌സ് സ്്‌കൈ കാര്‍ഗോയുടെ ഈ നീക്കം.

മലയാളികള്‍ ശേഖരിക്കുന്നത് കൂടാതെ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളും സംഘടനകളും എമിറേറ്റ്‌സ് വഴി കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നുണ്ട്. ഒരു ഡസനിലധികം കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തിലേക്ക് സഹായമെത്തുമെന്നാണ് അറിയുന്നത്. നേരത്തെ, കേരളത്തിന് എഴുനൂറ് കോടി രൂപ സമാഹരിച്ചു നല്‍കുമെന്ന് യുഎഇ വാഗ്ദാനം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here