വിദേശ യാത്ര: മന്ത്രി രാജു ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെ

Posted on: August 21, 2018 12:41 pm | Last updated: August 21, 2018 at 1:24 pm
SHARE

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിലിരിക്കെ വിദേശയാത്ര നടത്തിയ വനം മന്ത്രി കെ രാജു കൂടുതല്‍ കുരുക്കിലേക്ക്. മുഖ്യമന്ത്രിപോലും അറിയാതെയാണ് വിദേശയാത്രക്ക് മുമ്പ് മന്ത്രി രാജു തന്റെ ചുമതല മന്ത്രി തിലോത്തമന് കൈമാറിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സ്വന്തം ലെറ്റര്‍ പാഡിലാണ് ചുമതല കൈമാറിക്കൊണ്ടുള്ള കത്ത് മന്ത്രി രാജു മന്ത്രി തിലോത്തമന് കൈമാറിയിരിക്കുന്നത്.

ചുമതല കൈമാറ്റം സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കണമെന്ന ചട്ടവും മന്ത്രി പാലിച്ചിട്ടില്ല. മന്ത്രി രാജുവിന്റെ വിദേശ യാത്ര സംബന്ധിച്ച് പരിശോധന നടത്തിയിട്ടില്ലെന്നായിരുന്നു മന്ത്രി സഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. തന്റെ വിദേശ യാത്രയില്‍ തെറ്റില്ലെന്ന രാജുവിന്റെ വാദം സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി തള്ളിയിരുന്നു. പ്രളയക്കെടുതിക്കിടെ കോട്ടയം ചുമതലയുള്ള മന്ത്രി വിദേശത്ത് പോയത് ശരിയായില്ലെന്നായിരുന്നു കാനത്തിന്റെ വിമര്‍ശം. സെപ്തംബര്‍ ആദ്യവാരം ചേരുന്ന സിപിഐ എക്‌സിക്യുട്ടീവ് കൗണ്‍സില്‍യോഗം രാജുവിന്റെ വിദേശ യാത്ര സംബന്ധിച്ച് ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here