Connect with us

Gulf

കഅബയെ പുതിയ കിസ്‌വ അണിയിച്ചു

Published

|

Last Updated

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളുടെ ഭാഗമായി വിശുദ്ധ കഅബക്ക് പുതിയ കിസ്വ അണിയിച്ചു. വര്‍ഷത്തില്‍ ഒരു തവണയാണ് കഅബക്ക് കിസ്വ അണിയിക്കുക. ഹജ്ജിനായി ജനലക്ഷങ്ങള്‍ വിശുദ്ധ അറഫാ സംഗമത്തില്‍ സംഗമിക്കുന്ന സമയത്താണ് കിസ്വ അണിയിക്കല്‍ ചടങ്ങ്.

രാവിലെ ആരംഭിക്കുന്ന കിസ്വ അണിയിക്കല്‍ വൈകീട്ടാണ് പൂര്‍ത്തിയായത്. മക്കയിലെ കിസ്വ നിര്‍മ്മാണ ഫാക്ടറിയില്‍ വിദഗ്ധ സംഘം ഒരുവര്‍ഷം കൊണ്ടാണ് കിസ്വ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം കഴിഞ്ഞ ദുല്‍ഹജ്ജ് ഒന്നിനായിരുന്നു മക്ക ഗവര്‍ണ്ണര്‍ വിശുദ്ധ കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായ ശഅബി കുടുംബത്തിന് കിസ്വ കൈമാറിയത്.

ദുല്‍ഹജ്ജ് ഒന്‍പതിന് സുബ്ഹിക്ക് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഹജ്ജ് കഴിയുന്നത് വരെ പുതിയ കിസ്വയും ഉയര്‍ത്തികെട്ടും. ഹജ്ജ് ചടങ്ങുകള്‍ കഴിഞ്ഞ ശേഷമാവും കിസ്വ താഴ്ത്തിയിടുക.

Latest