Connect with us

National

കേരളത്തെ ചേര്‍ത്ത്പിടിച്ച് കെജ്‌രിവാള്‍; സഹായം അഭ്യര്‍ഥിച്ച് പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാറിന്റെ പരസ്യം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രളയത്തില്‍ നടുങ്ങിയ കേരളത്തെ ചേര്‍ത്ത് പിടിച്ച് ഡല്‍ഹി സര്‍ക്കാര്‍. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഡല്‍ഹി സര്‍ക്കാര്‍ അവിടത്തെ പത്രങ്ങളില്‍ പരസ്യം നല്‍കി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റേയും കേരളത്തിലെ പ്രളയക്കെടുതിയുടെ ചിത്രങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയിലെ ഓരോരുത്തരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. കേരളം അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണ്. അതിനാല്‍ കേരള ജനതയെ സഹായിക്കാന്‍ നിങ്ങള്‍ മുന്നോട്ടുവരണമെന്ന് പരസ്യത്തില്‍ അഭ്യര്‍ഥിക്കുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും മറ്റും പരസ്യത്തിലുണ്ട്. ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാനുള്ള വെബ് വിലാസവും നല്‍കിയിട്ടുണ്ട്.

നേരത്തെ, ഡല്‍ഹിയിലേയും പഞ്ചാബിലേയും ആം ആദ്മി എംഎല്‍എമാരുടേയും എംപിമാരുടേയും ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍ുകമെന്ന് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. കേരളത്തിലേക്ക് ഡ്രൈ ഫുഡും കുപ്പിവെള്ളവും എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ എല്ലാ ഡിവിഷനില്‍ ഓഫീസുകളിലും കേരളത്തിലേക്കുള്ള വസ്ത്രങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെല്ലാം പുറമേ ഡല്‍ഹിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം കേരളത്തിന് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest