കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് മനസ്: ഇര്‍ഫാന്‍ പത്താന്‍; പിന്തുണയുമായി കായിക താരങ്ങള്‍

Posted on: August 18, 2018 1:17 pm | Last updated: August 18, 2018 at 1:17 pm
SHARE

കേരളത്തിന്റെ പ്രളയക്കെടുതിക്ക് ദേശീയ ശ്രദ്ധ നല്‍കാനും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയദുരന്തത്തിന് ആശ്വാസമേകാനും കായിതാരങ്ങളും രംഗത്ത്. വിഖ്യാത ചെസ് താരം വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരങ്ങളായ വി വി എസ് ലക്ഷ്മണ്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവരും ഐ പി എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഔദ്യോഗിക സോഷ്യല്‍ മീഡിയ എക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.
ചെന്നൈയില്‍ സംഭവിച്ചതു പോലൊരു പ്രളയമാണ് കേരളത്തിലും കാണുന്നത്. മനുഷ്യജീവിതം എവിടെ ആയാലും ഒരുപോലെയാണ്. കേരളത്തെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യൂ-വിശ്വനാഥന്‍ ആനന്ദ് ട്വീറ്റ് ചെയ്തു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ റെസ്‌ക്യു ക്യാമ്പുകളുടെ ലൊക്കേഷന്‍ നല്‍കിക്കൊണ്ടാണ് ട്വീറ്റ് ചെയ്തത്. കേരളത്തിലെ ജനങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു.
റെസ്‌ക്യു ക്യാമ്പ് ലൊക്കേഷനുകള്‍ ബന്ധപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യൂ എന്ന ആഹ്വാനവും ലക്ഷ്മണ്‍ നല്‍കി. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് മനസ്. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. എല്ലാവരും പറ്റാവുന്ന സഹായം എത്തിക്കണം- ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു.

ചെന്നൈയിലെ ജനങ്ങള്‍ക്ക് അറിയാം പ്രളയദുരിതം. ഇപ്പോള്‍, കേരളത്തിലെ സഹോദരങ്ങള്‍ ആ ദുരന്തം അനുഭവിക്കുന്നു.
ഇതുവും കടന്നുപോകും. കേരള സര്‍ക്കാറിന് ഡൊണേഷന്‍ നല്‍കാനുള്ള ലിങ്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here