Connect with us

Kerala

LIVE: പ്രളയത്തില്‍ വിറങ്ങലിച്ച് കേരളം; ഇന്ന് മാത്രം മരിച്ചത് 42 പേര്‍

Published

|

Last Updated

തിരുവനന്തപുരം: പ്രളയം തകര്‍ത്തെറിഞ്ഞ് കേരളം. ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 42 ആയി. ആയിരക്കണക്കിന് ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേരളത്തിലേക്ക് കൂടുതല്‍ സേനയെത്തും.

പാലക്കാട് നെന്മാറ ചേരുംകാട് ഉരുള്‍പൊട്ടി ഏഴ് പേര്‍ മരിച്ചു. മൂന്ന് കുടുംബത്തെ കാണാതായി. വീടിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍ കഴിയാത്തെ സ്ഥിതിയാണ്. കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവില്‍ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തന്‍ഹ (രണ്ട്), ഫാത്വിമ ഹിശാന (ആറ്) എന്നിവരാണ് മരിച്ചത്. നിഹാല (22), അബ്ദു (62), കുഞ്ഞിമ്മ (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

നെല്ലിയമ്പതിക്കുതാഴെ നെന്മാറ പോത്തുണ്ടി ഡാമിലേക്കു പോകുന്ന വഴി ആതനാട് ഉരുള്‍പൊട്ടി.
തകര്‍ന്ന വീടിനുള്ളില്‍ മൂന്ന്മാസം പ്രായമായ കുഞ്ഞും ഒരു പ്രായമായ ആളും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നെല്ലിയാമ്പതി വനംവകുപ്പ് ജീവനക്കാരും മറ്റു വകുപ്പുകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നു. ഓടിട്ട രണ്ടും ഒരു കോണ്‍ക്രീറ്റ് കെട്ടിടവും ഉള്‍പ്പെടെ മൂന്ന് വീടുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് പരിസരവാസികള്‍ ഒഴിഞ്ഞുപോയതിനാല്‍ വ്യക്തമായ വിവരം ലഭിക്കുന്നില്ല. ഇതുവരെ അഞ്ചുപേരെ മണ്ണിനിടിയില്‍ നിന്നു അഞ്ചുപേരെ കണ്ടെത്തി.

കോട്ടയം ഈരാറ്റുപേട്ട തീക്കോയിക്ക് സമീപം രാത്രി വീടിന് മേല്‍ മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. നാല് പേരെ രക്ഷപ്പെടുത്തി. നരിമാറ്റത്തില്‍ കൊട്ടിരിക്കല്‍ വീട്ടില്‍ മാമി, മകന്റെ ഭാര്യ മോളി, മക്കളായ ടിന്റു, അല്‍ഫോണ്‍സ എന്നിവരാണ് മരിച്ചത്. മാമിയുടെ മകന്‍ ജോമോന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മലപ്പുറം എടവണ്ണ കൊളപ്പാട് മണ്ണിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. നിഷ (30) ആണ് മരിച്ചത് കോഴിക്കോട് കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. പയ്യന്നൂര്‍ രാമന്തളി ഏറന്‍പുഴയില്‍ മത്സ്യതൊഴിലാളി മരിച്ചു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും വിളിച്ചു

സൈന്യത്തിന്റെ സഹായത്തോെടയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തിന്റെ രക്ഷാദൗത്യം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനേയും ഫോണില്‍ വിളിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടു. സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.

കന്റോണ്‍മെന്റ് ഹൗസിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ സഹായിക്കുന്നതിനായി കന്റോണ്‍മെന്റ് ഹൗസിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെ 0471 2318330 എന്ന ലാന്‍ഡ് ഫോണ്‍ നമ്പരിലും 9895179151, 9400209955, 9847530352, 9961954812, 9497003396 എന്ന മൊബൈല്‍ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടുക. ഹരിപ്പാടും പരിസരപ്രദേശങ്ങളിലും സഹായം ആവശ്യമുള്ളവര്‍ എം എല്‍ എ ഓഫീസിലെ 0479 2415555 ,0479 2411234, 9388846633, 9747209444
എന്ന നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

Read more https://www.sirajlive.com/2018/08/16/332903.html

 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രളയക്കെടുതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍: മലപ്പുറം ജില്ല

മലപ്പുറം: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍ നമ്പറുകള്‍: ജില്ല ദുരന്തനിവാരണ വിഭാഗം 04832 736320, 04832 736326, നിലമ്പൂര്‍ താലൂക്ക് 04931 221471, കൊണ്ടോട്ടി താലൂക്ക് 04832 713311, ഏറനാട് താലൂക്ക് 04832 766121, തിരൂര്‍ താലൂക്ക് 04942 422238, പൊന്നാനി താലൂക്ക് 04942 666038, പെരിന്തല്‍മണ്ണ താലൂക്ക് 04933 227230, തിരൂരങ്ങാടി താലൂക്ക് 0494 2461055.

കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് സൗജന്യ യാത്ര

മലപ്പുറം ജില്ലയില്‍ നാളെ അവധി

കനത്തമഴ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 17ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

കേരള പോലീസ് ഇൻഫർമേഷൻ സെന്റർ അറിയിപ്പ്

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി മൂന്ന് ഐ പി എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

1. ഷെഫീന്‍ അഹമ്മദ് ഡിഐജി, എ പി ബറ്റാലിയന്‍ – 9497998999

2. കെ ജി സൈമണ്‍ കമാന്‍ഡന്റ് കെ എ പി 3,ബറ്റാലിയന്‍- 9497996967

3. റ്റി. നാരായണന്‍, ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട- 9497996983

അടിയന്തര സഹായത്തിന് ഇവരെ ബന്ധപ്പെടാവുന്നതാണ്

ഇടുക്കിയിൽ നിന്നും ഇന്ന് കൂടുതൽ വെള്ളം തുറന്നു വിടില്ല.

സെക്കൻഡിൽ 1500 ഘനായടി ആയി നില നിർത്തുമെന്ന് kseb ചെയർമാൻ n s പിള്ള.

Latest