അനാവശ്യ വിവാദങ്ങളിൽ വികസനം തടയപ്പെടരുത്: രാഷ്ട്രപതി

Posted on: August 14, 2018 9:23 pm | Last updated: August 16, 2018 at 11:01 am
SHARE

ന്യൂഡൽഹി: ആവശ്യമില്ലാത്ത വിവാദങ്ങളില്‍ പെട്ട് രാജ്യത്തിന്റെ വികസനം തടയപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. 72ാമത് സ്വാതന്ത്ര്യ ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയാണ് വിദ്യാഭ്യാസത്തിലൂടെ കൈവരിക്കേണ്ടത്. വനിതകള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തില്‍ മുഖ്യമായ സ്ഥാനമുണ്ടെന്നും സ്ത്രീ ശാക്തികരണത്തിന് ഊന്നല്‍ നല്‍കണമെന്നഉം രാഷ്ട്രപതി പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here