പീഡനപരാതി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കും

Posted on: August 12, 2018 3:00 pm | Last updated: August 12, 2018 at 5:12 pm
SHARE

തിരുവനന്തപുരം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് കസ്റ്റഡിയിലെടുത്തേക്കും. നടപടികള്‍ക്ക് കേരളാ പോലീസ് സംഘം പഞ്ചാബ് പോലീസിന്റെ സഹായം തേടുമെന്നാണ് വിവരം.

കേരളാ പോലീസ് സംഘം പാസ്റ്ററല്‍ സെന്ററില്‍ തെളിവെടുപ്പ് നടത്തി. മിഷണറീസ് ഓഫ് ജീസസ് സന്യാസിനി മഠത്തില്‍ നിന്ന് രജിസ്റ്ററും രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയിരുന്നുവെന്ന് മദര്‍ ജനറാല്‍ മൊഴി നല്‍കിയിട്ടുണ്ട്.

കേസിന്റെ ദിശതിരിച്ച് വിടാന്‍ ഉന്നതതലത്തില്‍ നിന്നുള്ള സമ്മര്‍ദം ഉണ്ടാകുന്നുണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു. കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കത്തോലിക്കാസഭയിലെ ഒരു ഉന്നതനായ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതിയുമായി കന്യാസ്ത്രീ പോലീസിനെ സമീപിച്ചത്. പരാതി സമര്‍പ്പിച്ചുവെന്ന് മാത്രമല്ല പോലീസിന് തെളിവുകളും വിവരങ്ങളും കൈമാറി. കേസിലെ മുഴുവന്‍ പഴുതുകളും അടക്കുന്നതിന്റെ ഭാഗമായി ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിന് മുന്നില്‍ ജൂലൈ അഞ്ചിന് രഹസ്യമൊഴിയും നല്‍കി.

പക്ഷെ രഹസ്യമൊഴി നല്‍കി ഏറെ ദിവസങ്ങളായിട്ടും പിന്നിട്ടിട്ടും ആരോപണ വിധേയനായ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാകാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here