Connect with us

Sports

പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ടോട്ടനം ഇറങ്ങുന്നു; നാളെ സിറ്റി-ആഴ്‌സണല്‍

Published

|

Last Updated

ലണ്ടന്‍: ഫുട്‌ബോളിന്റെ വേഗവും വശ്യതയും ആവേശവും ആഹ്ലാദവം കണ്ണീരുമെല്ലാം ലോകഫുട്‌ബോളില്‍ മുന്നില്‍ ഒരു വിസ്മയം പോലെ അവതരിപ്പിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സിയും ടോട്ടനം ഹോസ്പറും ഉള്‍പ്പടെയുള്ള കരുത്തര്‍ ഇറങ്ങുന്നു.
വെള്ളി രാത്രി 12.30ന് ലീഗിന് കിക്കോഫായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡും 2016ല്‍ ജേതാക്കളായി ചരിത്രം കുറിച്ച ലെസ്റ്റര്‍ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും, ലിവര്‍പൂളും ആഴ്‌സണലും ഞായറാഴ്ച കളത്തിലിറങ്ങും.
പ്രീമിയര്‍ ലീഗിന്റെ 27ാമത് സീസണാണിത്. ഈ പെരും കളിയാട്ടത്തിന്റെ കൊടിയിറക്കം 2019 മെയ് 12നാണ്. ഇംഗ്ലീഷ് ക്ലബ്ബ് ഫുട്‌ബോളിലെ സിംഹാസനം മോഹിച്ച് 20 ക്ലബ്ബുകളാണ് പോരാട്ടത്തിനിറങ്ങുന്നത്.

നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി, ഏറ്റവുമധികം തവണ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍, ആഴ്‌സനല്‍, ടോട്ടനം എന്നിവരാണ് പതിവുപോലെ ഇത്തവണത്തെയും സൂപ്പര്‍ ടീമുകള്‍. ഫേവറിറ്റ് ടീം പെപ് ഗോര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാണ്.
ഹോം, എവേ ഫോര്‍മാറ്റില്‍ ലീഗില്‍ ഓരോ ടീമും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടും. സീസണില്‍ 38 മല്‍സരങ്ങളാണ് ഒരു ടീമിനുണ്ടാവുക.
പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു നേരിട്ട് യോഗ്യത നേടും.

എന്നാല്‍ പോയിന്റ് പട്ടികയില്‍ നാലാമതെത്തുന്ന ടീമിന് പ്ലേഓഫ് മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമേ ചാംപ്യന്‍സ് ലീഗിലേക്കു യോഗ്യത ലഭിക്കുകയുള്ളൂ. അവസാന മൂന്ന് സ്ഥാനക്കാര്‍ അടുത്ത സീസണില്‍ ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെടും.
ഫുട്‌ബോള്‍ ലീഗെന്ന പേരില്‍ 1888ലാണ് ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ തുടക്കം. 1892ല്‍ ഫുട്‌ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷനെന്ന് ലീഗിന്റെ പേര് മാറ്റി. 1992വരെ ഇതേ പേരിലായിരുന്നു ലീഗ്. 1992 മുതലാണ് ഇത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായി മാറുന്നത്.
ഏറ്റവുമധികം തവണ പ്രീമിയര്‍ ലീഗില്‍ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പേരിലാണ്. 20 തവണയാണ് റെഡ് ഡെവിള്‍സ് കിരീടത്തില്‍ മുത്തമിട്ടത്.
ലിവര്‍പൂള്‍ 18ഉം ആഴ്‌സനല്‍ 13ഉം തവണ വിജയികളായിട്ടുണ്ട്. മറ്റു ടീമുകളൊന്നും കിരീടനേട്ടത്തില്‍ രണ്ടക്കം കടന്നിട്ടില്ല.
ഈയാഴ്ച 10 മല്‍സരങ്ങള്‍ 10 മല്‍സരങ്ങളാണ് പ്രീമിയര്‍ ലീഗില്‍ ഈയാഴ്ചയുള്ളത്.

ഇന്ന് ആറു കളികളുണ്ട്. വൈകീട്ട് അഞ്ചിന് ടോട്ടനം ഹോട്‌സ്പര്‍ ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും.
രാത്രി 7.30ന് നാലു മല്‍സരങ്ങളാണുള്ളത്. കാര്‍ഡിഫ് ബോണ്‍മൗത്തിനെയും ഫുള്‍ഹാം ക്രിസ്റ്റല്‍ പാലസിനെയും ചെല്‍സി ഹഡേഴ്‌സ്ഫീല്‍ഡിനെയും വാട്‌ഫോര്‍ഡ് െ്രെബറ്റണിനെയും നേരിടും.
രാത്രി 10ന് എവര്‍ട്ടന്‍ വോള്‍ഫ്‌സുമായി മാറ്റുരയ്ക്കും. ഞായറാഴ്ച വൈകീട്ട് ആറിന് ലിവര്‍പൂള്‍ വെസ്റ്റ്ഹാമുമായും സതാംപ്റ്റന്‍ ബേണ്‍ലിയുമായും ഏറ്റുമുട്ടും.
രാത്രി 8.30ന് നടക്കുന്ന സീസണിലെ ആദ്യ ക്ലാസിക്കില്‍ നിലവിലെ ജേതാക്കളായ സിറ്റി ആഴ്‌സനലുമായി കൊമ്പുകോര്‍ക്കും.

Latest