Connect with us

Gulf

29 വര്‍ഷത്തെ അനധികൃതവാസത്തിന് വിരാമം; ഏഷ്യന്‍ യുവതിക്ക് രാജ്യത്തേക്ക് മടങ്ങിയെത്താം

Published

|

Last Updated

ദുബൈ: തന്റെ പത്ത് വയസ്സുള്ള മകന്റെ കൈപിടിച്ച് അല്‍പം ആശങ്കയോടെയാണ് കഴിഞ്ഞ ദിവസം ഏഷ്യന്‍ യുവതി അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന്റെ പടികടന്നെത്തിയത്.
ജനിച്ചത് മുതല്‍ ഒരു താമസ രേഖയും ഇല്ലാതെ 29 വര്‍ഷമായി രാജ്യത്ത് നിയമവിരുദ്ധമായി കഴിഞ്ഞ യുവതിയായിരുന്നു അവര്‍. എന്നാല്‍ നന്മ നിറഞ്ഞ ഈ രാജ്യത്തിന്റെ നല്ല മനസുകള്‍ അവരെ സ്വീകരിച്ചിരുത്തിയത് പുഞ്ചിരിച്ച മുഖവുമായിട്ടാണ്. ഒട്ടും വൈകിക്കാതെ തന്നെ അധിക്യതര്‍ അവര്‍ക്ക് മുന്നിലേക്ക് നീട്ടിയത് യുവതിക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള രേഖയാണ്. നിയമവിരുദ്ധ വാസത്തിന് ഒരു പിഴയോ മറ്റുനടപടികളോ ഇല്ലാതെയാണ് അവര്‍ക്ക് രാജ്യം വിട്ടു പോകാനുള്ള സൗകര്യമൊരുക്കിയത്. ഇനി നിയമപരമായി തന്നെ അവര്‍ക്ക് രാജ്യത്ത് തിരിച്ചെത്താം. യു എ ഇയിലാണ് താന്‍ ജനിച്ചത്. എന്നാല്‍ തന്റെ പിതാവ് മരണപ്പെട്ടതോടെ കുടുംബം ദുരിതത്തിലായി.

പിന്നീട് തന്റെ ചുമതലയേല്‍ക്കാന്‍ ഒരു സ്‌പോണ്‍സറെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് യുവതി പറയുന്നു. അതിനിടയില്‍ തന്റെ വിവാഹവും കഴിഞ്ഞു. ആ വിവാഹ ബന്ധത്തില്‍ ഒരു ആണ്‍ കുട്ടി പിറന്നു. അവന് ഇപ്പോള്‍ 10 വയസ്സായി.
ഒരു കമ്പനിയില്‍ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തന്റെ ഭര്‍ത്താവിനും സ്‌പോണ്‍സറാവാനുള്ള യോഗ്യതയില്ലാത്തതിനാലാണ് ഇത്രയും കാലം ഇവിടെ നിയമ വിരുദ്ധമായി താമസിച്ചത്. ഇപ്പോള്‍ തനിക്ക് തന്റെ സ്വദേശത്തോക്കുള്ള മടങ്ങാനുള്ള അനുമതി അധിക്യതര്‍ തന്നിരിക്കുന്നു. ഏറെ സന്തോഷത്തോടെയാണ് അധികൃതര്‍ക്ക് നന്ദിവാക്കുകളോടെയും പ്രാര്‍ത്ഥനയോടെയും യുവതി പൊതുമാപ്പ് സേവന കേന്ദ്രം വിട്ടത്.

യുവതി- അവരുടെ അനധികൃത താമസത്തിന് ഒരു പിഴയും അടക്കോണ്ടതിലെന്ന് ദുബൈ എമിഗ്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. താമസ രേഖകള്‍ ശരിയാക്കി ജീവിതം സുരക്ഷിതമാക്കൂ എന്ന സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പ് രാജ്യത്തിന്റെ ഭരണാധികാരികള്‍ നല്‍കിയ സമ്മാനമാണ്. അത് ഉപയോഗപ്പെടുത്തി നിയമലംഘകര്‍ അവരുടെ താമസ രേഖകള്‍ എത്രയും വേഗത്തില്‍ ശരിയാക്കണമെന്ന് മേജര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചു.
അതിനിടയില്‍ പൊതുമാപ്പിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച അവീര്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയത് 2464 അപേക്ഷകരാണ്. ആദ്യ ദിവസവും കേന്ദ്രത്തില്‍ നിയമ ലംഘകരുടെ വര്‍ധിച്ച എണ്ണമാണ് എത്തിയത

Latest