ജമ്മു കശ്മീരില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

Posted on: August 3, 2018 9:32 am | Last updated: August 3, 2018 at 12:25 pm
SHARE

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപൂര്‍ ജില്ലയിലെ ദ്രുസു ഗ്രാമത്തില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ വെടിവെപ്പില്‍ രണ്ട് തീവ്രവാ്ദികള്‍ കൊല്ലപ്പെട്ടു.

രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെത്തുടര്‍ന്ന് പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തവെയാണ് ഏറ്റ്മുട്ടല്‍. സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ സൈന്യവും തിരിച്ചടിച്ചു. പ്രദേശത്ത് ഏറ്റ്മുട്ടല്‍ തുടരുകയാണ്.