Connect with us

National

ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി; വായ്പ നിരക്ക് വര്‍ധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പണപ്പെരുപ്പത്തെത്തുടര്‍ന്ന് റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി. റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍നിന്നും 6.50 ആയാണ് ഉയര്‍ത്തിയത്. കാല്‍ ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. റിവേഴ്‌സ് റിപ്പോ നിരക്ക് 6.2 ശതമാനമാണ്.

സിആആര്‍ നിരക്ക് നാല് ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും. ഇതോടെ വാണിജ്യ ബേങ്കുകള്‍ വായ്പ നിരക്കുകളില്‍ വര്‍ധന വരുത്തുമെന്ന് ഉറപ്പായി. ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ പലിശ നിരക്ക് വര്‍ധിക്കുന്നത് സാധാരണക്കാര്‍ക്ക് ആഘാതമാകും. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞ ജൂണില്‍ റിപ്പോ നിരക്കില്‍ കാല്‍ ശതമാനം വര്‍ധന വരുത്തിയിരുന്നു.

---- facebook comment plugin here -----

Latest