ഭക്ഷണം കഴിക്കാനെത്തിയവര്‍ നോക്കിനില്‍ക്കെ ഹോട്ടല്‍ ഉടമക്ക് നേരെ വെടിയുതിര്‍ത്തു

Posted on: July 30, 2018 1:44 pm | Last updated: July 30, 2018 at 5:19 pm
SHARE

സുല്‍ത്താന്‍പുര്‍: ഉത്തര്‍പ്രദേശില്‍ ആളുകള്‍ നോക്കി നില്‍ക്കെ അക്രമി ഹോട്ടല്‍ ഉടമയെ വെടിവെച്ചുവീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ ഹോട്ടല്‍ ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടലിലെ സിസിടിവിയില്‍ അക്രമത്തിന്റെ ദ്യശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സുല്‍ത്താന്‍പുരിലെ അവന്തിക റസ്റ്റോറന്റിലാണ് സംഭവം.

ഹോട്ടല്‍ ഉടമയായ അലോക് ആര്യ ക്യാഷ് കൗണ്ടറില്‍ ചിലരോട് സംസാരിച്ചിരിക്കെ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി രക്ഷപ്പെടുകയും ചെയ്തു. നേരത്തെ പാഴ്‌സല്‍ ഭക്ഷണം വാങ്ങാനെത്തിയ അക്രമി ഹോട്ടല്‍ ജീവനക്കാരനുമായി വഴക്കിട്ടിരുന്നു. ഇതില്‍ ഇടപെട്ട അലോകുമായും ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ആക്രമണമെന്നാണ് പോലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here