Connect with us

Kerala

ശുഐബ് വധം : ഡ്രൈവറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലയാളി സംഘം സഞ്ചരിച്ച വാഹനം ഓടിച്ച അസ്‌കറിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

മട്ടന്നൂരിന് സമീപം ഫെബ്രവരി 12ന് രാത്രി 10.45ഓടെയാണ് ശുഹൈബ് കൊല്ലപ്പെടുന്നത്. വാഹനത്തിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സ്യഷ്ടിച്ച ശേഷം ശുഐബിനെ വെട്ടിക്കൊല്ലുകയായിരുന്നു.

Latest