തമിഴ്‌നാട്ടില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘമെത്തി; 420 അംഗ സംഘമാണ് ജിദ്ദയിലെത്തിയത്

Posted on: July 29, 2018 6:50 pm | Last updated: July 29, 2018 at 7:41 pm
SHARE

മക്ക: തമിഴ്‌നാട്ടില്‍ നിന്നുള്ള 420 പേരടങ്ങിയ ആദ്യ ഹജ്ജ് സംഘം വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായി ജിദ്ദയിലെത്തി.
സഊദി സമയം രാവിലെ 8.40 ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഹാജിമാരെ സഊദിയിലെ ഇന്ത്യന്‍ അബാസിഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ആനന്ദ് കുമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മുഖേന ഇതുവരെ 217 വിമാനങ്ങളിലായി 60,218 ഹാജിമാരാണ് ഇത്തവണ എത്തിയിരിക്കുന്നത്. 20,433 ഹാജിമാര്‍ മക്കയിലും 39,785 ഹാജിമാര്‍ മദീനയിലുമുണ്ടെന്ന് ഇന്ത്യന്‍ ഹജ്ജ്മിഷന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here