സഅദിയ്യ ഹൈസ്‌കൂള്‍ അലുംനി; ലോഗോ പ്രകാശനം ചെയ്തു

Posted on: July 27, 2018 10:53 pm | Last updated: July 27, 2018 at 10:53 pm

ദേളി. സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദിലെ അലുംനി അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശനവും അലുംനി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജാബിര്‍ ആദൂരിനുള്ള യാത്രായപ്പ് കോണ്‍ക്ലേവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. അലുംനി പ്രസിഡന്റെ ശമീര്‍ ചട്ടഞ്ചാലിന്റെ അധ്യക്ഷതയില്‍ സഅദിയ്യ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറം ലോഗോ പ്രകാശനം ചെയ്തു.

പ്രവാസ ജിവിതത്തിലേക്ക് പോവുന്ന ജാബിര്‍ ആദൂരിന് സ്‌നോഹപഹാരം നല്‍കി. അലുംനി ഫിനാന്‍സ് സെക്രട്ടറി ഇബ്‌റാഹീം സാബിത്ത് ബോവിക്കാനം, വൈസ് പ്രിന്‍സിപ്പല്‍ നാഗേഷ് മല്ലം, അമീന്‍ സഅദി, ബദ്‌റുദ്ദീന്‍ സഅദി, അബൂ ത്വാഹിര്‍ സഅദി, സലാഹുദ്ദീന്‍ എലിമല, ശാഫി കല്ലക്കട്ട, ഉസ്മാന്‍ മാസ്റ്റര്‍ ആദൂര്‍, ഫിറോസ് എ.എം കോട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.