കേരള ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി; ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ മാറ്റണമെന്ന് സഹതാരങ്ങള്‍

Posted on: July 26, 2018 9:27 pm | Last updated: July 27, 2018 at 11:03 am

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്നും സച്ചിന്‍ ബേബിയെ നീക്കണമെന്ന ആവശ്യവുമായി സഹതാരങ്ങള്‍. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് 13 താരങ്ങള്‍ ഒപ്പിട്ട കത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറിയിട്ടുണ്ട്.

സച്ചിന്‍ ബേബിക്കെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് കത്തിലുള്ളത്. സച്ചിന്‍ ബേബി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും ക്ഷിപ്രകോപിയാണെന്നും കത്തില്‍ പറയുന്നു. അതേ സമയം ബെംഗളുരുവില്‍ നടക്കുന്ന ക്യാപ്റ്റന്‍ തിമ്മയ്യ മെമ്മോറിയല്‍ കെഎസിഎ ട്രോഫിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കെസിഎ വ്യക്തമാക്കി.