സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍; ബേസില്‍ തമ്പിയെ ഇന്ത്യ ബ്ലൂ ടീമില്‍ ഉള്‍പ്പെടുത്തി

Posted on: July 23, 2018 8:13 pm | Last updated: July 23, 2018 at 9:47 pm
SHARE

മുംബൈ: ചതുരാഷ്ട്ര ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക എ, ആസ്്‌ത്രേലിയ എ , ഇന്ത്യ എ, ബി ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

നേരത്തെ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശാരീരിക ക്ഷമത തെളിയിക്കുന്നതിനുള്ള യൊയൊ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് യൊയൊ ടെസ്റ്റ് വിജയിച്ചതോടെയാണ് ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ശ്രേയസ് അയ്യരാണ് ഇന്ത്യ എ ടീമിന്റെ നായകന്‍. ഇന്ത്യ ബി ടീമിനെ മനിഷ് പാണ്ഡെ നയിക്കും.  അതേസമയം, മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പി ദുലീപ് ട്രോഫിക്കായുള്ള ഇന്ത്യ ബ്ലൂ ടീമില്‍ ഇടം നേടി. ഫൈസ് ഫൈസല്‍ ആണ് ക്യാപ്റ്റന്‍. ഇന്ത്യ റെഡ്, ഇന്ത്യ ഗ്രീന്‍ തുടങ്ങിയവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍.