Connect with us

Kerala

കഞ്ചിക്കോട് ചരക്ക് ലോറിക്ക് നേരെ കല്ലേറ്; ക്ലീനര്‍ മരിച്ചു

Published

|

Last Updated

പാലക്കാട്: ചരക്കുലോറിക്കു നേരെയുണ്ടായ കല്ലേറില്‍ തമിഴ്‌നാട് സ്വദേശിയായ ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. ലോറി ഡ്രൈവര്‍ക്ക് കല്ലേറില്‍ പരുക്കേറ്റിട്ടുണ്ട്. കോയമ്പത്തൂരില്‍നിന്നു കൊച്ചിയിലേക്കു പോകുന്ന ലോറിക്കു നേരെ കഞ്ചിക്കോട് വെച്ചാണ് കല്ലേറുണ്ടായത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ കഞ്ചിക്കോട് ഫെഡറല്‍ ബേങ്കിനു സമീപമാണു സംഭവം.

ബാഷയുടെ നെഞ്ചിലാണു കല്ലു പതിച്ചത്. ഉടന്‍ തന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി കസബ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. ലോറി സമരാനുകൂലികളാണു കല്ലെറിഞ്ഞതെന്നു സൂചന. ഒരാഴ്ചയായി ലോറി ഉടമകള്‍ സമരത്തിലാണ്.

Latest