Connect with us

Kerala

സിം കാര്‍ഡില്ലാതെ ഇനി ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് ടെലിഫോണ്‍

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സിം രഹിത ഇന്റര്‍നെറ്റ് ടെലിഫോണ്‍ സംവിധാനം ബി എസ് എന്‍ എല്‍ കേരളത്തില്‍ അവതരിപ്പിച്ചു. ബി എസ് എന്‍ എല്‍ വിംഗ്‌സ് എന്ന പേരിലാണ് പുതിയ ഇന്റര്‍്വെനറ്റ് ടെലിഫോണി സേവനം കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത സംവിധാനത്തിന്റെ ഉദ്ഘാടനം ബി എസ് എന്‍ എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി ടി മാത്യു നിര്‍വഹിച്ചു.

സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍ ഒ ഐ ഒ എസ് പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍, ടാബ്്‌ലറ്റുകള്‍, കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്ന് ഏത് ഫോണിലേക്കും കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. വിംഗ്‌സ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പത്തക്ക വെര്‍ച്വല്‍ ടെലിഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് സംവിധാനം. വിംഗ്‌സ് വരിക്കാനാകാനുള്ള രജിസ്‌ട്രേഷന്‍ ബി എസ് എന്‍ എല്‍ ഉപഭോക്തൃ കേന്ദ്രങ്ങള്‍ വഴിയും വെബ്‌സൈറ്റ് മുഖേനയും ചെയ്യാനാകും.

1099 രൂപക്ക് വരിക്കാരാകുന്നവര്‍ക്ക് രാജ്യത്ത് എവിടെയും പരിധിയില്ലാതെ വിളിക്കാം. ദേശീയ അന്തര്‍ദേശീയ റോമിംഗ് സൗകര്യത്തോട് കൂടിയ ഈ സേവനം ഉപയോഗിച്ച് രാജ്യത്തിന് പുറത്തായിരിക്കുമ്പോഴും ഇന്ത്യയിലെ ഏത് നമ്പറിലേക്കും ലോക്കല്‍ കോളായി വിളിക്കാന്‍ കഴിയും. ഏത് സേവനദാതാവിന്റെയും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ചും ഇതിന് പ്രവര്‍ത്തിക്കാന്‍ കഴിയും. മൊബൈല്‍ പരിധിയുള്ള സ്ഥലങ്ങളില്‍ വീട്ടിലെ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചും കോള്‍ ചെയ്യാം. ഇതില്‍ നിന്ന് ലാന്‍ഡ്‌ഫോണുകളിലടക്കം രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും വിളിക്കാനാകും. വിംഗ്‌സില്‍ നിന്നും വിംഗ്‌സിലേക്ക് വീഡിയോ കോളിംഗ് സൗകര്യവും ലഭ്യമാണ്.

വിംഗ്‌സിന് പുറമെ പുതിയ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, മൊബൈല്‍ സ്‌കീമുകളും പുറത്തിറക്കി. ഫൈബ്രോ കോംബോ യു എല്‍ ഡി 777 പ്ലാനില്‍ 50 എം ബി പി എസ് വേഗതയില്‍ 500 ജി ബി ഡാറ്റയും ഫൈബ്രോ കോംബോ യു എല്‍ ഡി 1277 പ്ലാനില്‍ 100 എം ബി പി എസ് വേഗത്തില്‍ 750 ജി ബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളില്‍ പരിധിയില്ലാതെ രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ വിളിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഡാറ്റ ഉപയോഗപരിധിക്ക് ശേഷം രണ്ട് എം ബി പി എസായി വേഗത കുറയും. ആഗസ്റ്റ് പത്ത് വരെ വരിക്കാരാകാം. മൊബൈല്‍ പോസ്റ്റ് പെയ്ഡ് പ്ലാനായി 399 രൂപയില്‍ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പരിധിയില്ലാത്ത ഡാറ്റയും ലഭിക്കും. 30 ജി ബിക്ക് ശേഷം 40 കെ ബി പി എസായി വേഗത കുറയും.

മൊബൈല്‍ പ്രീ പെയ്ഡ് കേരള 446 എന്ന പ്ലാനില്‍ നിലവിലെ പ്രതിദിനം ഒരു ജി ബി ഡാറ്റയുടെ സ്ഥാനത്ത് രണ്ട് ജി ബി ഡാറ്റ ലഭിക്കും. പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പ്രതിദിനം 100 എസ് എം എസും ലഭിക്കും. ബി ബി സി കോംബോ യു എല്‍ ഡി 150 ജി ബി പ്ലാനില്‍ 199 രൂപക്ക് പ്രതിദിനം അഞ്ച് ജി ബി ഡാറ്റയും ബി ബി സി കോംബോ യു എല്‍ ഡി 300 ജി ബിയില്‍ പ്രതിദിനം 10 ജി ബി ഡാറ്റയും ബി ബി ജി കോംബോ യു എല്‍ ഡി 600 ജി ബി പ്രകാരം 491 രൂപക്ക് പ്രതിദിനം 20 ജി ബി ഡാറ്റയും 20 എം ബി പി എസ് വേഗതയില്‍ ലഭിക്കും. പരിധിക്ക് ശേഷം വേഗത ഒരു എം ബി പി എസാകും. ഈ പ്ലാനില്‍ രാജ്യത്തെ ഏത് നെറ്റ്്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോള്‍ ചെയ്യാനും കഴിയും.

---- facebook comment plugin here -----

Latest