Connect with us

Kerala

ഡബ്ല്യുസിസി ഭാരവാഹികളെ 'അമ്മ' ചര്‍ച്ചക്ക് വിളിച്ചു

Published

|

Last Updated

കൊച്ചി: വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ഭാരവാഹികളെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ” ചര്‍ച്ചക്ക് വിളിച്ചു. ആഗസ്റ്റ് ഏഴിന് കൊച്ചിയില്‍ വെച്ചാണ് ചര്‍ച്ച. പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മൂവരും കത്ത് നല്‍കിയിരുന്നു. യോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളോട് കൂടിയാലോചിക്കാതെയുമാണ് “അമ്മ” തീരുമാനം എടുത്തതെന്നും കുറ്റാരോപിതനെ തിരിച്ചെടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയല്ലെന്നും നടപടി പുനപരിശോധിക്കണമെന്നും കത്തില്‍ നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഡബ്ല്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് “അമ്മ” പ്രസിഡന്റ് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

Latest