ധോണി വിരമിക്കാന്‍ ഒരുങ്ങുന്നു

Posted on: July 19, 2018 11:08 am | Last updated: July 19, 2018 at 11:08 am
SHARE

ന്യൂഡല്‍ഹി: എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയ്യാറെടുക്കുകയാണോ ? ഇംഗ്ലണ്ടില്‍ ഏകദിന പരമ്പരയില്‍ കാണികളുടെ കൂവലിന് ഇരയായ ധോണി മൂന്നാം ഏകദിനത്തിന് ശേഷം അമ്പയറോട് പന്ത് ചോദിച്ച് വാങ്ങിയിരുന്നു.

ഇതാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹത്തിനിടയാക്കിയത്. 2014 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി പരിമിത ഓവര്‍ മത്സരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്തിന്റെ കുപ്പായമണിയുന്നത്. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മികച്ച ഫോം പുറത്തെടുത്തിരുന്നു ധോണി.

LEAVE A REPLY

Please enter your comment!
Please enter your name here