Connect with us

Gulf

അബുദാബിയില്‍ രണ്ടിടങ്ങളില്‍ തീപ്പിടിത്തം

Published

|

Last Updated

അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളില്‍ തീപ്പിടിത്തമുണ്ടായതായി അബുദാബി സിവില്‍ ഡിഫന്‍സ് മന്ത്രാലയം അറിയിച്ചു. മറീന മാളിന് സമീപവും മഫ്‌റഖ് വ്യവസായ മേഖലയിലെ ചൈനീസ് മാര്‍ക്കറ്റിന് സമീപവുമാണ് തീപ്പിടിത്തമുണ്ടായത്. മറീന മാളിന് സമീപം മരം അവശിഷ്ടങ്ങളും, കേബിളുകളും സൂക്ഷിച്ചിരുന്ന കാരവാനും മഫ്‌റഖ് വ്യവസായ മേഖലയിലെ ചൈനീസ് മാര്‍ക്കറ്റിന് സമീപം മരം അവശിഷ്ടങ്ങള്‍ സൂക്ഷിപ്പു കേന്ദ്രത്തിനുമാണ് തീ പിടിച്ചതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് മയൂഫ് അല്‍ ഖുത്ബി അറിയിച്ചു. അപകടത്തെക്കുറിച്ച സാഹചര്യങ്ങളും കാരണങ്ങളും നിര്‍ണയിക്കുന്നതിനുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Latest