18 വയസിന് താഴെയുള്ള സന്ദര്‍ശകര്‍ക്ക് വിസ സൗജന്യം; തീരുമാനം മന്ത്രിസഭയുടേത്

Posted on: July 16, 2018 8:01 pm | Last updated: July 16, 2018 at 8:01 pm
SHARE

ദുബൈ: വിനോദ സഞ്ചാരികളായെത്തുന്നവരില്‍ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വിസാ ഫീസ് ഒഴിവാക്കി യു എ ഇ കാബിനറ്റ് തീരുമാനം. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവിലാണ് വിസാ നിരക്കുകള്‍ ഒഴിവാക്കുക. വേനല്‍ക്കാല കാഴ്ചകള്‍ ആസ്വദിക്കുന്നതിന് യു എ ഇയിലെത്തുന്ന കുടുംബങ്ങളുടെ ചെലവ് കുറക്കുന്നതിനാണ് യു എ ഇ അധികൃതരുടെ നീക്കം.

ആഗോളതലത്തില്‍ വിനോദ സഞ്ചാര മേഖലയില്‍ യു എ ഇക്ക് മികച്ച സ്ഥാനമാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകരെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്നതിന് പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ 3.28 കോടി യാത്രക്കാരാണ് രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ കടന്ന് പോയിട്ടുള്ളത്. യു എ ഇയിലേക്ക് പ്രധാനമായും സന്ദര്‍ശകരെത്തുന്നത് ടൂറിസം മേഖലയിലെ വൈവിധ്യങ്ങള്‍ ആസ്വദിക്കുന്നതിനും മികച്ച സേവനങ്ങള്‍ ഒരുക്കുന്ന ഹോട്ടലുകളിലെ താമസം, രാജ്യത്തെ പ്രധാന ഫെസ്റ്റിവലുകളിലെ വിനോദ പരിപാടികളെ ആനന്ദകരമാക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ്.

യു എ ഇയിലെത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്ത് തങ്ങുന്നതിനും വിവിധയിടങ്ങളില്‍ സന്ദര്‍ശിക്കുന്നതിനും ആദ്യത്തെ 48 മണിക്കൂര്‍ വിസാ ഫീസ് ഏര്‍പെടുത്തേണ്ടതില്ല എന്ന ഭരണകൂടത്തിന്റെ തീരുമാനത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് 18 വയസിന് താഴെയുള്ള സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് വിസാ നിരക്കുകള്‍ താത്കാലികമായി നിര്‍ത്തലാക്കുകയെന്ന മന്ത്രിസഭാ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here