കുമ്പസാര രഹസ്യത്തിന്റെ പേരില്‍ പീഡനം: വൈദികര്‍ ജാമ്യാപേക്ഷയുമായി ഇന്ന് സുപ്രീം കോടതിയില്‍

Posted on: July 16, 2018 10:07 am | Last updated: July 16, 2018 at 10:42 am
SHARE

ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്യമതിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ വൈദികരില്‍ രണ്ട് പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന് മുന്‍പാകെയാവും ആവശ്യമുന്നയിക്കുക. കേസില്‍ പിടികിട്ടാനുള്ള നാലാംപ്രതി ഫാ. ജയ്‌സ് കെ ജോര്‍ജും ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയാല്‍ വൈദികര്‍ കീഴടങ്ങാനാണ് സാധ്യത. ഇരുവരേയും അറസ്റ്റ് ചെയ്യാനായി തിരുവല്ലയില്‍ തങ്ങുകയാണ്് െ്രെകംബ്രാഞ്ച് സംഘം. അതിനിടെ റിമാന്‍ഡിലുള്ള ഫാദര്‍ ജോബ് മാത്യു, ജോണ്‍സന്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷ തിരുവല്ല കോടതി ഇന്ന് പരിഗണിക്കും