കൗമാരക്കാരി പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

Posted on: July 15, 2018 1:43 pm | Last updated: July 15, 2018 at 1:43 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിലക് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ കൗമാരക്കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി .

അയല്‍ക്കാരന്‍ തട്ടിക്കൊണ്ടുപോയ മകളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പെണ്‍കുട്ടിയുടെ മാതാവ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. മകളെ തന്റെ മകന് വിവാഹം ചെയ്തുകൊടുക്കണമെന്ന് അയല്‍ക്കാരന്‍ ആവശ്യപ്പട്ടിരുന്നുവെങ്കിലും മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താന്‍ അതിന് തയ്യാറായില്ല. പോലീസ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് സറ്റേഷനിലെത്തിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ഇവര്‍ പറഞ്ഞു. തന്റെ മൂന്ന് ആണ്‍മക്കളേയും പോലീസ് മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും പെണ്‍കുട്ടിയുടെ മാതാവ് കുറ്റപ്പെടുത്തി.