Connect with us

International

ഗാസയിലേക്കുള്ള ചരക്ക് ലോറികള്‍ക്ക് ഇസ്‌റാഈല്‍ പ്രവേശനം വിലക്കി

Published

|

Last Updated

ജറൂസലം: ഗാസയിലേക്ക് ചരക്കുലോറികള്‍ പ്രവേശിക്കുന്ന പ്രധാന കവാടം കറം ശാലോം ഇസ്‌റാഈല്‍ അധികൃതര്‍ അടച്ചുപൂട്ടി. ഗാസയില്‍ നിന്ന് ആക്രമണം ഉണ്ടായതിലും ഫലസ്തീനികള്‍ ഇസ്‌റാഈലിലേക്ക് നുഴഞ്ഞുകയറ്റം നടത്താന്‍ നീക്കം നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഈ നടപടിയെന്ന് ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.

മാനുഷിക സഹായത്തിന് ആവശ്യമായ വസ്തുക്കള്‍ മാത്രമേ ഇനി മുതല്‍ ഈ കവാടം വഴി കടത്തിവിടുകയുള്ളൂവെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി. ഗാസ ഭരിക്കുന്ന ഹമാസിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇസ്‌റാഈലിന്റെ നടപടി ലോകമനസ്സാക്ഷിക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ഹമാസ് പ്രതികരിച്ചു.
ഗാസ ഇസ്‌റാഈല്‍ അതിര്‍ത്തികളില്‍, പട്ടങ്ങളിലും മറ്റും ഫലസ്തീനികള്‍ കെട്ടിവിടുന്ന പെട്രോള്‍ ബോംബുകള്‍ ഇസ്‌റാഈല്‍ ഭൂപ്രദേശങ്ങളില്‍ വീണ് വന്‍ തീപ്പിടിത്തത്തിന് കാരണമാകുന്നുണ്ട്. 2600 ഹെക്ടറിലെ കൃഷി ഇത്തരത്തില്‍ നശിച്ചതായി ഇസ്‌റാഈല്‍ അവകാശപ്പെടുന്നു.

Latest