യുപിയില്‍ ഗുണ്ടാത്തലവന്‍ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു

Posted on: July 9, 2018 11:22 am | Last updated: July 9, 2018 at 1:25 pm

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ബാഗ്പത് ജയിലില്‍ ഗുണ്ടാത്തലവന്‍ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു. മുന്ന ബജ്‌രംഗി എന്നയാളാണ് മരിച്ചത്. മുന്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് സംഭവം. ഇന്ന് രാവിലെ ആറരയോടെയായിരുന്നു കൊലപാതകം. വെടിയേറ്റ് വീണ ഉടന്‍ ഇയാള്‍ മരിച്ചു. ബിജെപി എംഎല്‍എയെ വധിച്ച കേസില്‍ മുന്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു.

സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു.ജയിലിനുള്ളില്‍ ഇത്തരമൊരു സംഭവം നടന്നത് ഞെട്ടിപ്പിച്ചെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്? പറഞ്ഞു. മുന്നക്ക് വധഭീഷണിയുണ്ടെന്നും വ്യാജ ഏറ്റുമുട്ടലില്‍ ഇയാളെ കൊലപ്പെടുത്താന്‍ ഗുഢാലോചന നടക്കുന്നുണ്ടെന്നും ഭാര്യ മുഖ്യമന്ത്രിയോട്? നേരത്തെ പരാതിപ്പെട്ടിരുന്നു