Connect with us

International

തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ നാല് പേരെ പുറത്തെത്തിച്ചു;രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published

|

Last Updated

ബാങ്കോക്ക്: രണ്ടാഴ്ചയിലേറെയായി തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ നാല് പേരെ രക്ഷാപ്രവര്‍ത്തകര്‍ ഗുഹക്കുള്ളില്‍ത്തന്നെയുള്ള ബേസ് ക്യാമ്പിലെത്തിച്ചു. അപകടരഹിതമായ സ്ഥലത്താണ് ബേസ് ക്യാമ്പ് സ്ഥാപിച്ചിരിക്കുന്നത് . ഇവരെ ഏറെത്താമസിയാതെ പുറത്തെത്തിക്കും . കുട്ടികളെ ക്യാമ്പിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകരോടൊപ്പമുള്ള ആരോഗ്യവകുപ്പ് തലവന്‍ ടൊസാതേപ് ബൂണ്‍തോങ് പറഞ്ഞു. ഇവരെ ശാരീരിക പരിശോധനകള്‍ക്ക് വിധേയമാക്കിയിരിക്കുകയാണെന്ന് ഇദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു. പന്ത്രണ്ട് കുട്ടികളും കോച്ചുമാണ് 15 ദിവസം മുമ്പ് ഗുഹയില്‍ കുടുങ്ങിയത്. ഗുഹാമുഖത്തുനിന്നും മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

അഞ്ച് തായ് മുങ്ങല്‍ വിദഗ്ധരും 13 നീന്തല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തക സംഘത്തിലുണ്ട്. അമേരിക്കയുടെ അഞ്ച് നേവി സീല്‍ കമാന്‍ഡര്‍മാരും ഇവര്‍ക്കൊപ്പമുണ്ട്. ഏത് സമയത്തും മഴപെയ്യാമെന്നത് രക്ഷാപ്രവര്‍ത്തനത്തിന് സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ഓരോ കുട്ടിക്കൊപ്പവും ഓരോ നീന്തല്‍ വിദഗ്ധര്‍ എന്നീ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം. ശക്തമായ അടിയൊഴുക്കിനേയും ചെളിയേയും അതിജീവിച്ചുവേണം ഇവര്‍ക്ക് സുരക്ഷിത മേഖലയിലെത്താന്‍.

---- facebook comment plugin here -----

Latest