നേപ്പാളില്‍ കുടുങ്ങിയ കൈലാസ യാത്രാ സംഘം സുരക്ഷിതര്‍: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

Posted on: July 3, 2018 12:56 pm | Last updated: July 3, 2018 at 3:24 pm
SHARE

കോഴിക്കോട്: കൈലാസ യാത്ര കഴിഞ്ഞു മടങ്ങവെ നേപ്പാളില്‍ കുടുങ്ങിയ മലയാളികളടക്കമുള്ളവര്‍ സുരക്ഷിതരാണെന്നും യാത്ര പുനഃരാരംഭിച്ചെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രതികൂല കാലാവസ്ഥ മൂലമാണു യാത്ര മുടങ്ങിയത്. ആഭ്യന്തരമന്ത്രിയോടു താന്‍ സംസാരിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ തീര്‍ഥാടകര്‍ യാത്ര പുനരാരംഭിച്ചെന്നും അവര്‍ സുരക്ഷിതരാണെന്നും കണ്ണന്താനം പറഞ്ഞു.

കൈലാസ യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമിക്കോട്ടില്‍ കുടുങ്ങിയ 600 അംഗ സംഘത്തിലെ മലയാളി തീര്‍ഥാടക വണ്ടൂര്‍ കിടങ്ങഴി മന കെഎംസേതുമാധവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കാലാവസ്ഥ മോശമായതുകൊണ്ട് ഇന്നലെ വൈകിട്ടു മുതല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കഴിഞ്ഞദിവസമാണ് മാനസസരോവര്‍ തീര്‍ത്ഥാടനത്തിന് പോയ അറുന്നൂറോളം പേര്‍ രണ്ടിടങ്ങളിലായി കുടുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here