Connect with us

Gulf

വാഹനാപകട സ്ഥലത്തു ആള്‍ക്കൂട്ടം രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതില്ല

Published

|

Last Updated

ദുബൈ: വാഹനാപകട സ്ഥലത്തു ജനക്കൂട്ടം രക്ഷാപ്രവര്‍ത്തനം നടത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന് പോലീസ്. അത്യാഹിത രക്ഷാ വിഭാഗം ചെയ്യേണ്ട കാര്യമാണിതെന്നും അല്ലെങ്കില്‍ ജീവന്‍ രക്ഷാ പരിശീലനം നേടിയ ആളുകളായിരിക്കണമെന്നും ദുബൈ ആംബുലന്‍സ് സര്‍വീസ് കോര്‍പറേഷന്‍ എക്‌സി. ഡയറക്ടര്‍ ഖലീഫ ബിന്‍ ദാരായി ചൂണ്ടിക്കാട്ടി. രക്ഷിക്കുക എന്നത് മനുഷ്യ സ്വഭാവമാണ്. പക്ഷെ സദുദ്യമം ഇരയുടെ ജീവന്‍ അപകടത്തില്‍ ആക്കിയേക്കാം. ചിലപ്പോള്‍ ഇരയുടെ അംഗ വൈകല്യത്തിന് കാരണമായേക്കാം. സംഭവ സ്ഥലത്തുള്ളവര്‍ക്കു ചെയ്യാന്‍ കഴിയുന്ന കാര്യം 999 നമ്പറിലേക്ക് വിളിക്കുക എന്നതാണ്. എട്ട് മിനുട്ടിനകം ആംബുലന്‍സ് എത്തും. പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ പരിശീലനം നേടിയവര്‍ പോലും ഓപ്പറേഷന്‍ റൂമിലേക്ക് വിവരം എത്തിക്കണം എന്നാണു നിയമം. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് പരുക്കേറ്റവരെ വലിച്ചു പുറത്തിടുന്നത് കൂടുതല്‍ പരുക്കേല്‍ക്കാന്‍ ഇടയാക്കുമെന്നും ഖലീഫ ബിന്‍ ദാരായി പറഞ്ഞു.

---- facebook comment plugin here -----

Latest