Connect with us

Gulf

ഖത്തറിലേക്ക് ഒഡെപെക്ക് മുഖേന റിക്രൂട്ട്‌മെന്റിന് വഴിയൊരുങ്ങി

Published

|

Last Updated

ദോഹ:ഖത്തറിലേക്ക് ഒഡെപെക്ക് മുഖേന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരെയും നൈപുണ്യമുള്ള തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിന് ധാരണയായി. ഖത്തര്‍ ആരോഗ്യവകുപ്പ് സഹമന്ത്രി ഡോ. സാലിഹ് അലി അല്‍ മാരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്തില്‍ സംയുക്ത വര്‍ക്കിങ് ഗ്രൂപ്പില്‍ ഇക്കാര്യം അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും ധാരണാപത്രം ഒപ്പിടാന്‍ നടപടി സ്വീകരിക്കുമെന്നും ഡോ. സാലിഹ് അലി അല്‍ മാരി വ്യക്തമാക്കി.

വിവിധ മേഖലകളില്‍ നൈപുണ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ഇക്കാര്യവും മന്ത്രാലയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ആതുരസേവനരംഗത്തും ജിഇസി രാജ്യങ്ങളിലും നടത്തിവരുന്ന ഒഡെപെക്ക് മുഖേനയുള്ള റിക്രൂട്ട് മെന്റുകളെക്കുറിച്ചും തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പാക്കുന്ന നൈപുണ്യവികസനപദ്ധതികളെക്കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. നിപ ബാധ നേരിടുന്നതില്‍ കേരള സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിച്ച നടപടികളെ അദ്ദേഹം അഭിനന്ദിച്ചു.

ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പെരിയസ്വാമി കുമരന്‍, ഒഡെപെക്ക് മാനേജിംഗ് ഡയരക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍ ഒഡെപെക്ക് ജനറല്‍ മാനേജര്‍ എസ് എസ് സജു, നോര്‍ക്ക ഡയരക്ടര്‍ കെ കെ ശങ്കരന്‍, ഖത്തറിലെ വ്യവസായി ജെ കെ മേനോന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.

ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. പ്രവാസി വിഷയങ്ങളില്‍ പ്രവാസികള്‍ രാഷട്രീയം മറന്ന് ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഷടിയതല്‍പര്യം വേണം. എന്നല്‍ പൊതു വിഷയത്തില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കുവൈത്തില്‍ നിന്നാണ് മന്ത്രി ഖത്തറില്‍ എത്തിയത്. രണ്ട് ദിവസം ഖത്തറില്‍ തുടരുന്ന മന്ത്രി തൊഴില്‍, ആരോഗ്യ വകുപ്പ് മന്ത്രമാരുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സ്വികരണവും സംഘടിപ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest