ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ ഡല്‍ഹി പോലീസ് കേരളാ പോലീസിനു കൈമാറി.
26ന് മുന്‍പ് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കണമെന്നു ദില്ലി പട്യാല ഹൗസ് കോടതി നിര്‍ദേശിച്ചു. കൃഷ്ണകുമാറുമായി കേരള പൊലീസ് സംഘം ഇന്നു രാത്രി നെടുമ്പാശ്ശേരിയില്‍ എത്തും.