ഷാര്‍ജയില്‍ കാറപകടത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

Posted on: June 20, 2018 8:21 pm | Last updated: June 20, 2018 at 8:21 pm

ഷാര്‍ജ: അമിതവേഗതയിലെത്തിയ കാര്‍ കടയുടെ മുന്‍ഭാഗം തകര്‍ത്തു. അപകടത്തില്‍ 27കാരിയായ ആഫ്രിക്കന്‍ യുവതി കൊല്ലപ്പെട്ടു. ഈദിന്റെ രണ്ടാം ദിവസം ഷാര്‍ജ ഉറൂബ സ്ട്രീറ്റിലാണ് അപകടം. സ്ത്രീ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാരിയറുകള്‍ തകര്‍ത്ത് കടയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ 19കാരിയായ അറബ് യുവതിക്ക് ഗുരുതര പരുക്കേറ്റു. 35കാരിയായ മറ്റൊരു അറബ് യുവതിക്കും പരുക്കുണ്ട്. ഇവരുടെ സാരമുള്ളതല്ല. ഇരുവരെയും ഷാര്‍ജ കുവൈത്ത് ആശുപത്രി, ഖാസിമി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.