Connect with us

National

ജമ്മു കശ്മീരില്‍ മെഹ്ബൂബ സര്‍ക്കാറിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി:ജമ്മു കശ്മീരിലെ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മെഹ്ബൂബ മുഫ്തി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.

2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപരീക്യതമായത്. കത്വ സംഭവത്തെത്തുടര്‍ന്ന് ബിജെപി തങ്ങളുടെ മന്ത്രിമാരെ പിന്‍വലിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പിഡിപി-ബിജെപി സഖ്യം പിരിയുന്നത്. സംസ്ഥാനത്ത് തീവ്രവാദവും മതമൗലികവാദവും കൂടിയെന്ന് ആരോപിച്ചാണ് ബിജെപി സഖ്യം വിടുന്നത്.