മാനസികാസ്വാസ്ഥ്യമുള്ള ഇരട്ടകളെ മാത്യസഹോദരന്‍ കൊലപ്പെടുത്തി

Posted on: June 16, 2018 4:47 pm | Last updated: June 16, 2018 at 4:47 pm

ഹൈദരാബാദ്: മാനസികാസ്വാസ്ഥ്യമുള്ള ഇരട്ടകളെ അമ്മാവന്‍ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. 12 വയസുള്ള ശ്രീജന റെഡ്ഡി ,വിഷ്ണുവര്‍ധന്‍ റെഡ്ഡി എന്നിവരെയാണ് അമ്മാവന്‍ മല്ലികാര്‍ജുന്‍ റെഡ്ഡി കൊലപ്പെടുത്തിയത്. നഗരത്തിലെ ചൈതന്യപുരി മേഖലയിലെ വാടക വീട്ടിലാണ് ദാരുണസംഭവം ഉണ്ടായത് .

ഇരുവരെയും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹങ്ങള്‍ കാറിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അയല്‍വാസി കണ്ടതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മല്ലികാര്‍ജുനയെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങള്‍ ഉപേക്ഷിക്കാന്‍ മല്ലികാര്‍ജുനയെ സഹായിച്ചതിന് വെങ്കിട്ടറാം റെഡ്ഡി, ഡ്രൈവര്‍ വിവേക് റെഡ്ഡി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടികളെ നല്‍ഗോണ്ടയിലെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ചയാണ് മല്ലികാര്‍ജുന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നത്. മാനസികാസ്വാസ്ഥമുള്ള കുട്ടികളെ കൊണ്ട് സഹോദരി ബുദ്ധിമുേട്ടണ്ടെന്ന് കരുതിയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് മല്ലികാര്‍ജുന പൊലീസിന് മൊഴി നല്‍കി.