മെസി ഇന്നിറങ്ങും, അര്‍ജന്റീന ഐസ്‌ലന്‍ഡിനെ നേരിടും

Posted on: June 16, 2018 9:04 am | Last updated: June 16, 2018 at 1:46 pm
SHARE
മെസി തന്റെ കുഞ്ഞ് ആരാധകനൊപ്പം

മോസ്‌കോ: ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്നിറങ്ങും. ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളി. വൈകീട്ട് 6.30നാണ് കളി. സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ മെസിയെ തളയ്ക്കാനാകുമെന്ന് ഐസ്‌ലന്‍ഡിന്റെ ജൊഹാന്‍ ഗുഡ്മുന്‍ഡ്‌സന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.

യൂറോ കപ്പ് ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ തളച്ചതാണ് ജൊഹാന് ഇത്രയധികം ആത്മവീര്യം നല്‍കുന്നത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തലങ്ങും വിലങ്ങും പൂട്ടാന്‍ ഐസ്‌ലന്‍ഡിന് സാധിച്ചിരുന്നു. മത്സരശേഷം ക്രിസ്റ്റ്യാനോ എതിരാളികളുടെ പ്രതിരോധ ഗെയിമിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. കളിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന സങ്കുചിത മനസ്ഥിതിയാണ് ഐസ് ലന്‍ഡിന്റെതെന്ന് ക്രിസ്റ്റ്യാനോ കുറ്റപ്പെടുത്തിയിരുന്നു.

മെസിയെയും അസ്വസ്ഥനാക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം – ഗുഡ്മുന്‍ഡ്‌സന്‍ പറയുന്നു. നായകന്‍ ലയണല്‍ മെസിയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകളത്രയും. അതേസമയം, ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് കരുത്തരായ ആസ്‌ത്രേലിയയെ നേരിടും. വൈകീട്ട് 3.30നാണ് മത്സരം.

LEAVE A REPLY

Please enter your comment!
Please enter your name here