Connect with us

National

തട്ടിക്കൊണ്ടുപോയ സൈനികനെ ഭീകരര്‍ വെടിവെച്ച് കൊന്നു

Published

|

Last Updated

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍നിന്നും തട്ടിക്കൊണ്ടുപോയ സൈനികനെ ഭീകരര്‍ വെടിവെച്ച് കൊന്നു. 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികന്‍ ഔറംഗസേബാണ് കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ഗുസ്സു ഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് മ്യതദേഹം കണ്ടെത്തിയത്. തലക്കും കഴുത്തിനും വെടിയേറ്റ നിലയിലായിരുന്നു മ്യതദേഹം.

പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ പിര്‍പൗഞ്ചിലേക്ക് പോകവെയാണ് വാഹനം തടഞ്ഞുനിര്‍ത്തി ഭീകരര്‍ ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയത്. ഔറംഗസേബിനായി പോലീസ് തിരച്ചില്‍ നടത്തവെയാണ് മ്യതദേഹം കണ്ടെത്തിയത്.

Latest