താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍; പതിനൊന്ന് പേരെ കാണാതായി

Posted on: June 14, 2018 10:27 am | Last updated: June 14, 2018 at 2:38 pm
SHARE

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ പതിനൊന്ന് പേരെ കാണാതായി. രണ്ട് കുടുംബങ്ങളെയാണ് കാണാതായത്. കരിഞ്ചോല സ്വദേശി ഹസ്സന്റെ കുടുംബത്തിലെ ഏഴ് പേരെയും അബ്ദുര്‍റഹ്മാന്റെ കുടുംബത്തിലെ നാല് പേരെയുമാണ് കാണാതായത്. രാവിലെ അഞ്ചരയോടെയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്നാല്‍, കനത്തമഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ മണ്ണിനടിയില്‍ പെട്ടതായി ആളുകള്‍ കുടുങ്ങിയതായും നാട്ടുകാര്‍ പറയുന്നു. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ ഒമ്പതുവയസ്സുകാരി മരിച്ചിരുന്നു. അബ്ദൂല്‍ സലീമിന്റെ മകള്‍ ദില്‍നയാണ് മരിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് ഇവിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടായിരുന്നു. കഴിഞ്ഞദിവസം, തുടര്‍ന്ന് ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.