കെജരിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക് : ചര്‍ച്ചക്ക് തയ്യാറാകാതെ ഗവര്‍ണര്‍

Posted on: June 13, 2018 3:30 pm | Last updated: June 13, 2018 at 3:30 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മൂന്ന് മന്ത്രിമാരും ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസിനുള്ളില്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.സമരം തുടരമ്പോഴും ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഇതുവരെ ചര്‍ച്ചക്ക് സന്നദ്ധതയറിയിച്ചിട്ടില്ല.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിറകോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.ഡല്‍ഹി ജനതക്കായി ഏത് സമരരൂപവും സ്വീകരിക്കാന്‍ തയ്യാറാണൈന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.

നിഷേധ നിലപാട് തുടരുന്ന സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്താന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട.് അതേ സമയം ജനങ്ങള്‍ ഏല്‍പ്പിച്ച ജോലി ചെയ്യാതെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു.