Connect with us

Kerala

ഡിസിസി ഓഫീസില്‍ ശവപ്പെട്ടിവെച്ച മൂന്ന് കെഎസ്‌യു സംസ്ഥാന നേതാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വെച്ച മൂന്ന് പേര്‍ പിടിയില്‍. കെഎസ്് യു സംസ്ഥാന നേതാക്കളായ സബീര്‍ മുട്ടം, അനൂപ് ഇട്ടന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിക്ക് മുകളില്‍ പതിച്ച് റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ഇതിനൊപ്പം,
ഞങ്ങളുടെ പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുമാര്‍ തുടങ്ങിയ പോസ്റ്ററുകളും പതിച്ചിരുന്നു. പിന്നാലെ ഇവര്‍ ശവപ്പെട്ടി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Latest