Connect with us

National

പിഎന്‍ബി തട്ടിപ്പ്: നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്കില്‍നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. അന്തര്‍ദേശീയ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ അഭയം നല്‍ക്ണമെന്ന അപേക്ഷ ബ്രിട്ടനിലെ കോടതിയില്‍ നീരവ് സമര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം സ്വകാര്യകേസുകളിലെ വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് ബ്രിട്ടന്‍ ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

വ്യാജരേഖകള്‍ ചമച്ച് പിഎന്‍ബിയില്‍നിന്നും 13,000 കോടി രൂപ വെട്ടിച്ചുവെന്നാണ് കേസ്. നീരവിന് പുറമെ മെഫുല്‍ ചോക്‌സിയും കേസില്‍ പ്രതിയാണ്. ഇരുവരേയും തിരികെയെത്തിക്കാന്‍ ഇന്റര്‍പോളിനോട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.ആദ്യം ഹോ്‌ങ്കോങിലായിരുന്ന നീരവ് പിന്നീട് ന്യൂയോര്‍ക്കിലേക്ക് പറന്നിരുന്നു. തട്ടിപ്പ് വെളിച്ചത്തായതോടെ ജനുവരി ഒന്നിന് മോദി ഇന്ത്യയില്‍നിന്നും യുഎഇയിലേക്ക് മുങ്ങിയെന്നും അവിടെ നിയമം കര്‍ശനമായതിനാല്‍ ഫെബ്രവരി രണ്ടിന് ഹോങ്കോങിലേക്ക് മുങ്ങിയെന്നും ഒരു സ്വകാര്യ ചാനല്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest