മോദിയെ വധിക്കാന്‍ ഗഡ്കരി പദ്ധതിയിടുന്നുവെന്ന് വിദ്യാര്‍ഥി നേതാവ ്; നിയമനടപടി സ്വീകരിക്കുമെന്ന് ഗഡ്കരി

Posted on: June 10, 2018 4:20 pm | Last updated: June 10, 2018 at 4:20 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ആര്‍എസ്എസും നിതിന്‍ ഗഡ്കരിയും പദ്ധതിയിടുന്നുവെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹ്്‌ല റാഷീദ്. ട്വിറ്ററിലാണ് ഷെഹ്്‌ല ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി വധത്തിന്റെ മാത്യകയില്‍ മോദി വധം നടപ്പിലാക്കി അത് ഇസ്്‌ലാം വിഭാഗക്കാരുടേയും കമ്യൂണിസ്റ്റുകളുടേയും തലയില്‍ കെട്ടിവെക്കാനാണ് ശ്രമെന്ന് ഷെഹ്്‌ല ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ പേരില്‍ ഇസ്്‌ലാം വിശ്വാസികളെ ദ്രോഹിക്കുകയും ചെയ്യുമെന്നും രാജീവ് ഗാന്ധി സ്റ്റൈല്‍ എന്ന ഹാഷ് ടോഗോടുകൂടിയ ട്വീറ്റില്‍ പറയുന്നുണ്ട്.

അതേ സമയം ഷെഹ്്‌ലയുടെ ആരോപണത്തിന് മറുപടിയുമായി നിതിന്‍ ഗഡ്കരിയും രംഗത്തെത്തി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഗഡ്്കരി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഷെഹ്്‌ലയുടെ പേര് പരാമര്ശിക്കാതെയായിരുന്നു ട്വീറ്റ്. എന്നാല്‍ തന്റേത് ഒരു സര്‍കാസ്്റ്റിക് ട്വീറ്റ് ആയിരുന്നുവെന്ന് ഗഡ്കരിയുടെ പോസ്റ്റിന് കീഴെ ഷെഹ്്‌ലയും കുറിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നുവെന്ന് പൂനെ പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.