Connect with us

Kerala

നിപ്പാ വൈറസ് വ്യാപനം അവസാനിച്ചു: ജാഗ്രത തുടരും: ആരോഗ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: നിപ്പാ വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി കെകെ. ശൈലജ. വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്നും ജാഗ്രത തുടരുമെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

മെയ് 31ന് ശേഷം നിരീക്ഷണപ്പട്ടികയിലുള്ള ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ 12 വരെ 2649 പേരാണ് നിരീക്ഷണപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 1430 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ നിരീക്ഷിക്കുന്നത് ജൂണ്‍ അവസാനം വരെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂളുകള്‍ ജൂണ്‍ 12ന് തുറക്കുമെന്നും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണം നീക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Latest