Connect with us

National

152 സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് ബിജെപിയോടെ ശിവസേന

Published

|

Last Updated

മുംബൈ: അടുത്ത മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 288ല്‍ 152 സീറ്റുകള്‍ വേണമെന്ന് ബി ജെ പിയോട് ശിവസേന. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിന് പുറമെ മുഖ്യമന്ത്രി സ്ഥാനവും സേന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞ പ്രാവശ്യത്തെ സീറ്റ് പങ്കാളിത്ത ഫോര്‍മുലയുമായി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യത്തിലാകുമോയെന്നത് ശിവസേന വ്യക്തമാക്കിയിട്ടില്ല.

ബി ജെ പിയുമായി ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റക്ക് മത്സരിക്കുമെന്ന അഭിപ്രായവും രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്. അടുത്ത തവണ കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും അധികാരത്തിലേറിയാല്‍ എല്ലാം തകരുമെന്ന ഭയവും ശിവസേനക്കുണ്ട്. മാതോശ്രീയില്‍ വെച്ച് സേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെയെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. 130 സീറ്റിലേറെ സേനക്ക് ലഭിച്ചേക്കില്ല.

Latest