Connect with us

International

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായതായി റിപ്പോര്‍ട്ട്

Published

|

Last Updated

ദുബൈ: അറ്റ്‌ലസ് ജ്വല്ലറി ശ്യംഖലകളുടെ ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി റിപ്പോര്‍ട്ട്. വായ്പകള്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ബേങ്ക് ഓഫ് ബറോഡയടക്കം 23 ബേങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ദുബൈയിലെ ജയിലിലായത്. ബേങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനമെന്നാണറിയുന്നത്.

എന്നാല്‍ മോചന വിവരം ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. 2015 ആഗസ്റ്റിലാണ് രാമചന്ദ്രന്‍ ജയിലിലാകുന്നത്. ഇതിനൊപ്പം മകള്‍ മഞ്ജുവിനും മരുമകന്‍ അരുണിനും കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നു. മഞ്ജു കടുത്ത ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രനും അരുണും ജയില്‍വാസം തുടരുകയായിരുന്നു.

അതേ സമയം മോചനത്തിനുള്ള വ്യവസ്ഥകളെന്തൊക്കെയാണെന്നോ അദ്ദഹം എവിടെയാണെന്നോ അറിവായിട്ടില്ല. നിരവധി ബേങ്കുകളില്‍നിന്നായി ആയിരം കോടി രൂപയോളമാണ് അറ്റ്‌ലസ് ഗ്രൂപ്പ് വായ്പയെടുത്തിരുന്നത്. ഇതിലുള്ള തിരിച്ചടവ് മുടങ്ങിയതും ചെക്കുകള്‍ മടങ്ങിയതുമാണ് നിയമനടപടികള്‍ക്ക് കാരണം.

---- facebook comment plugin here -----

Latest